ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍ കുറയുന്നു. ഒന്നരലക്ഷത്തില്‍ താഴെ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ നിരക്കില്‍ ഉണ്ടായിരുന്ന ആശങ്കയ്ക്കും നേരിയ
ആശ്വാസമായി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,154 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,84,41,986 ആയി. ഒറു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍ നിന്നാണ് ഒന്നരലക്ഷത്തില്‍ താഴെയ്ക്ക് രോഗികളുടെ എണ്ണം എത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,887 പേര്‍ക്ക് കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായത്. തേഇാടെ രാജ്യത്തെ ആകെ കൊറോണ മരണം 3,37,989 ആയി. 2,11,499 പേര്‍ രോഗ മുക്തി നേടി. 2,63,90,584 പേരാണ് ആകെ രോഗമുക്തരായത്.
സജ്ജീവ കേസുകളിലും കുറവുണ്ടായിട്ടുണ്ട്. 17,13,413 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 22,10,43,693 പേര്‍ കൊറോണ വാക്‌സിനും സ്വീകരിച്ചു.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതാണ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കൊറോണ വ്യാപനം രൂക്ഷമായിരുന്ന ഡെല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗബാധ നിയന്ത്രണ വിധേയമായിട്ടുണ്ട്.