ഇന്ത്യയിൽ കണ്ടെത്തിയ കൊറോണയുടെ ഡെല്‍റ്റ വകഭേദം അപകടകാരി; വാക്‌സിനെ മറികടക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വകഭേദങ്ങില്‍ ഒന്ന് ഏറെ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വകഭേദങ്ങളില്‍ ബി.1.617.2 ല്‍ മാത്രം ആശങ്കപ്പെടേണ്ടതുള്ളുവെന്നാണ് ലോകരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങളാണ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഡെല്‍റ്റ എന്ന് നാമകരണം ചെയ്ത വകഭേദത്തിന്റെ ഒരു സെട്രയിനാണ് ബി.1617.2. മറ്റ് രണ്ട് ഇന്ത്യന്‍ വകഭേദങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായത് B.1.617 എന്ന വൈറസ് വകഭേദമാണെന്നും ഇതിനെ മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതില്‍ ആ.1.617.2 എന്ന വംശം മാത്രമാണ് മാരകമായ വ്യാപനത്തിന് ശേഷിയുള്ളതെന്നുമാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. ഇത് വാക്സീനുകളെ മറികടക്കാന്‍ തക്ക ശേഷിയുള്ളതാണെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.ബി.1.617 വകഭേദത്തിന് നിലവില്‍ മൂന്ന് തവണ ഇതിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ട്.

മൂന്ന് സ്ട്രെയിനുകളില്‍ B.1.617.2നാണ് കൂടുതല്‍ വ്യാപനശേഷി. അതിനാാണ് മറ്റു രണ്ടെണ്ണത്തില്‍നിന്നും വ്യത്യസ്തമായി ഇതിനെ കണക്കാക്കുന്നത്.മുഖ്യ പരിഗണന നല്‍കി ഡബ്ല്യുഎച്ച്ഒ ഡെല്‍റ്റയുടെ ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും മറ്റ് ലോകരാജ്യങ്ങളില്‍ എവിടെയെല്ലാം ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നും കണ്ടെത്തി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.