കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് ഭാരത് ബയോടെക്

ബം​ഗളൂരു: കൊവാക്സിന്റെ വിദേശ രാജ്യങ്ങളിലെ അനുമതിക്കായി നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്. ലോകാരോഗ്യ സംഘടനയാണ് അനുമതി നൽകേണ്ടത്.

ഇത് ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് കൊവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അഭിപ്രായപ്പെടുന്നത്. അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വാർത്തകൾക്കിടെയാണ് വിശദീകരണം.

അതേസമയം 60 രാജ്യങ്ങളിൽ വാക്സിന്റെ നിയന്ത്രിത അനുമതിക്കായി നടപടി തുടങ്ങി. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിൻ എടുക്കാത്തവർക്ക് കൊറോണ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും, ഡബ്ല്യു എച്ച്‌ ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിർമാതാക്കൾ ട്വിറ്ററിൽ കുറിച്ചു.