ചമോലി: മന്ത്രി ധൻസിംഗ് റാവത്തിന്റെയും ബിജെപി നേതാക്കളുടേയും ബദരീനാഥ് ക്ഷേത്ര സന്ദർശനത്തിനെതിരെ ക്ഷേത്രപുരോഹിതൻമാർ രംഗത്ത് . ഉത്തരാഖണ്ഡ് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ചുമതലവഹിക്കുന്ന മന്ത്രിയും ബിജെപി നേതാക്കളും ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ലംഘനമാണ് നടത്തിയതെന്ന് ബദരീനാഥ് ക്ഷേത്ര പുരോഹിതൻമാർ ആരോപിച്ചു.
കൊറോണ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ചാർ ധാം യാത്ര തീർഥാടനം സംസ്ഥാന സർക്കാർ വിലക്കിയിരിക്കുമ്പോൾ മന്ത്രിമാർക്കും നേതാക്കൾക്കും എങ്ങനെ ബദരീനാഥ് ക്ഷേത്രത്തിലേക്ക് വരാൻ സാധിക്കുന്നു- പുരോഹിതൻമാർ ചോദിച്ചു. ഞായറാഴ്ച പുലർച്ചെ റാവത്തും ബിജെപി നേതാക്കളും ബദരീനാഥ് ക്ഷേത്രം സന്ദർശിച്ചിരുന്നു.