ന്യൂഡെല്‍ഹി: കൊറണ വാക്സിന് ശേഖരിക്കാന്‍ ഇന്ത്യ വൈകിയത് തിരിച്ചടിയായി എന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്.മറ്റ് ലോക രാഷ്ട്രങ്ങള്‍ വിവിധ രാജ്യങ്ങില്‍ നിന്നും കൊറോണ വാക്സിന് വാങ്ങി ശേഖരിച്ചപ്പോള്‍ ഇന്ത്യ വൈകിയെന്ന് അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ വാക്സിന് വേണ്ടി ആഗോള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിയമിച്ച സമിതിയിലെ അംഗം കൂടിയായ ഡോ.ഗഗന്റെ പ്രതികരണം.
കൊറോണ വര്‍ദ്ധിക്കുന്നത് മുന്നില്‍കണ്ട് മറ്റ് രാജ്യങ്ങള്‍ ഒരു വര്‍ഷത്തോളമായി വാക്സിനുകള്‍ വാങ്ങി ശേഖരിച്ചു. എന്നാല്‍ ഇന്ത്യകാണിച്ച വിമുഖത തിരിച്ചടിയായി. ഇപ്പോള്‍ വാക്സിന് അത്യാവശ്യമായപ്പോള്‍ അന്താരാഷ്ട്ര വിപണിയിലടക്കം വാക്സിന് ലഭ്യത കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
രാജ്യത്ത് വാക്സിന് ക്ഷാമം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡെല്‍ഹി തുടങ്ങിയ നിരവധി സംസ്ഥാനങ്ങള്‍ വാക്സിനായി അഗോള ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. വാക്സിന് ലഭ്യമാകതെ പലയിടങ്ങളിലും വാക്സിനേഷന് കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഡോ. ഗഗന്റെ വിമര്‍ശനം.