ശക്തമായ വേ​ന​ൽ​മ​ഴ​; കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങിയ 2018 ലേതിന് സമാനമായ സാഹചര്യം; കരുതൽ വേണമെന്ന് വിദഗ്ദർ

കൊച്ചി: വേനൽ മഴ ശക്തമായി തുടരുന്നതിനാൽ കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങിയ 2018 ലേതിന് സമാനമായ സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും വി​ദ​ഗ്​​ധ​രുടെ മുന്നറിയിപ്പ്. നി​ല​വി​ൽ ന​ദി​ക​ളും തോ​ടു​ക​ളും ത​ണ്ണീ​ർ​ത​ട​ങ്ങ​ളു​മെ​ല്ലാം ജ​ല​സ​മൃ​ദ്ധ​മാ​ണ്​. ഡാ​മു​ക​ളെ​ല്ലാം നി​റ​ഞ്ഞു. അ​ടു​ത്ത കാ​ല​ത്താ​യി ജൂ​ണി​ൽ ശ​രാ​ശ​രി മ​ഴ പെ​യ്​​താ​ൽ പോ​ലും പ്ര​ള​യ​സാ​ധ്യ​ത നി​ഴ​ലി​ക്കാം. ഇ​തി​നാ​ൽ മു​ൻ​ക​രു​ത​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​ങ്ങ​ൾ പെ​യ്​​തി​റ​ങ്ങി​യ 2018ലെ ​പ്ര​ള​യ​ത്തി​ന്​ മു​​മ്പു​ള്ള സാ​ഹ​ച​ര്യ​മാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന്​ വി​ദ​ഗ്​​ധ​ർ മുന്നറിയിപ്പ് നൽകുന്നു. നി​ല​വി​ൽ വേ​ന​ൽ​മ​ഴ അ​വ​സാ​നി​ക്കാ​ൻ ഇ​നി​യും ഒ​രാ​ഴ്​​ച കൂ​ടി​യു​ണ്ട്. അ​തി​നി​ടെ ചു​ഴ​ലി​ക്കാ​റ്റി​ൻ്റെ പി​ൻ​ബ​ല​ത്തി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ഇ​ത്​ കൂ​ടി​യാ​വു​മ്പോൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്​ അ​വ​സ്ഥ. 2018ൽ 380 ​മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ടി​ട​ത്ത്​ 522 മി​ല്ലി​മീ​റ്റ​ർ വേ​ന​ൽ​മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. അ​ന്ന്​ 37 ശ​ത​മാ​നം മാ​ത്രം കൂ​ടു​ത​ൽ ല​ഭി​ച്ചി​ട്ടും കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങി.

മ​ഴ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ 2018 ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ഗ​വേ​ഷ​ക​രു​ടെ നി​ല​പാ​ട്. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ങ്ങ​ളി​ലും ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച അ​തി​തീ​വ്ര​മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡാ​മു​ക​ളി​ലെ അ​ധി​ക ജ​ല​മ​ട​ക്കം ഒ​ഴു​ക്കി​ക്ക​ള​യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു.

ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ മാ​ത്ര​​മേ അ​തി​തീ​വ്ര മ​ഴ പ്ര​വ​ചി​ക്കാ​നാ​വു​മെ​ന്നി​രി​ക്കെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ക. ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ച്ച്​ മ​ൺ​സൂ​ണി​നെ വ​ര​വേ​റ്റാ​ൽ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്​​ന​ങ്ങ​ൾ ഒ​ഴി​വാ​കും. ഉ​രു​ൾ​​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, സോ​യി​ൽ​പൈ​പ്പി​ങ്​ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ വേ​ണം.

ദു​ര​ന്തം വ​രു​ന്ന​തി​ന്​ മു​മ്പേ ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​ക്കാ​വ​ണം. ശ​രാ​ശ​രി മ​ഴ​പോ​ലും താ​ങ്ങാ​നാ​വാ​ത്ത നി​ല​യി​ലാ​ണ്​ കേ​ര​ള​മെ​ങ്കി​ലും ജ​ന​വ​രി​യി​ലും ടൗ​​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ലും ല​ഭി​ച്ച​തി​ന്​ സ​മാ​നം അ​തി​തീ​വ്ര മ​ഴ ല​ഭി​ച്ചാ​ൽ മ​ഹാ​പ്ര​ള​യ​ത്തി​നാ​വും കാ​തോ​ർ​ക്കു​ക.