മഴയ്ക്കും സാധ്യത; കൊറോണ വ്യാപനം വർദ്ധിച്ചാൽ സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കും

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായുള്ള ഒരുക്കവും കൂടിക്കാഴ്ചയിൽ ചർച്ചയായി. കൊറോണ സാഹചര്യം വർദ്ധിക്കുകയാണെങ്കിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

മഴ പെയ്യാനുള്ള സാദ്ധ്യതയും കൂടി വേദിമാറുന്നത് സംബന്ധിച്ച്‌ പരിഗണിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ ടാഗോർ തീയറ്റർ, ജിമ്മി ജോർജ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളാണ് വേദികളായി പരിഗണിക്കുന്നത്.

സർക്കാർ സത്യപ്രതിജ്ഞ വിർച്വലായി നടത്തി മാതൃക കാട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു.

വ്യാഴാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാം തവണയും എൽഡിഎഫ് സർക്കാർ അധികാരമേൽക്കുന്നത്.