കൊറോണ മുക്തയായ ടൈം​സ് ഗ്രൂ​പ്പ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദു ജെ​യ്ൻ അ​ന്ത​രി​ച്ചു

ന്യൂ​ഡെൽ​ഹി: കൊറോണ രോഗമുക്തയായ ശേഷം ആരോഗ്യസ്ഥിതി വഷളായ ടൈം​സ് ഗ്രൂ​പ്പ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ന്ദു ജെ​യ്ൻ(84) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം പി​ന്നീ​ട് സം​സ്ക​രി​ക്കും.രോ​ഗ​മു​ക്ത​യാ​യ​തി​ന് ശേ​ഷ​മു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണം.

ആ​ത്മീ​യാ​ന്വേ​ഷി, മ​നു​ഷ്യ​സ്നേ​ഹി, വ​നി​താ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ദു ജെ​യ്ൻ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. 1999ലാ​ണ് ഇ​വ​ർ ടൈം​സ് ഗ്രൂ​പ്പി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണാ​യി ചു​മ​ത​ല​യേ​റ്റ​ത്. 2000ത്തി​ൽ ടൈം​സ് ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പി​ച്ചു.

2006ൽ ​രാ​ജ്യം പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ന്ദു ജെ​യ്ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.