ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയം പുറത്തിറക്കാൻ അനുവദിച്ചില്ലെങ്കിൽ അത് രാജ്യത്തെ ടെക് കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്ന് വാട്ട്സ് ആപ്പ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, സൂം ഉൾപ്പെടെയുള്ള പ്രമുഖ ടെക് കമ്പനികൾ oകൂടുതൽ ഡാറ്റ അവർ ശേഖരിക്കുന്നുണ്ട്. വാട്ട്സ് ആപ്പ്. പുതിയ സ്വകാര്യ നയത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ ഡെൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മറ്റ് പല വെബ്സൈറ്റുകൾക്കും ആപ്ലിക്കേഷനുകൾക്കും സമാനമായ സ്വകാര്യതാ നയം ഉണ്ടെന്നും വാട്സ് ആപ്പ് ശേഖരിക്കുന്നതിൽ കൂടുതൽ ഡാറ്റ അവർ ശേഖരിക്കുന്നതായുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ചില ആപ്പുകളെ പേരെടുത്ത് പറഞ്ഞ വാട്സ് ആപ്പ്, തങ്ങളെക്കാൾ കൂടുതൽ ഉപയോക്താക്കളുടെ വിവരങ്ങൾ അവർ ശേഖരിക്കുന്നുണ്ടെന്നും പറയുന്നു. സൊമാറ്റോ, ബിഗ്ബാസ്കറ്റ്, ഓല, കോ, ട്രൂകോളർ, ആരോഗ്യസേതു എന്നീ ആപ്പുകളുടെ പേരുകളാണ് പരാതിയിൽ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് എടുത്തുപറയുന്നത്.
ഇൻക് 42-നെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ ഡിജിറ്റൽ വിഭാഗവും ഉപയോക്താക്കളുടെ കൂടുതൽ വിവരം ശേഖരിക്കുന്നതായി പരാതിയിൽ പറയുന്നു.
ഇത്തരം കമ്പനികൾ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിന് സമാനമായോ അതിൽ കൂടുതലോ രേഖകൾ ഉപയോക്താക്കളിൽ നിന്ന് ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാട്സ് ആപ്പിന്റെ പുതിയ സ്വകാര്യനയം തെറ്റല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നത്. പ്രാഥമികമായി, പലചരക്ക് വിതരണവും മറ്റും സുഗമമാക്കുന്ന കമ്പനികളെ ഇത് ബാധിക്കുമെന്ന് വാട്സ്ആപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.