ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; രണ്ട് ബിജെപി എംഎല്‍എമാര്‍ രാജിവെച്ചു

കൊല്‍ക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി അം​ഗ​ബ​ലം 75 ആ​യി ചു​രു​ങ്ങി. ലോ​ക്സ​ഭാ എം​പി​മാ​ർ കൂ​ടി​യാ​യ നി​ഷി​ത് പ്ര​മാ​ണി​ക്, ജ​ഗ​നാ​ഥ് സ​ർ​ക്കാ​ർ എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.

എം​പി സ്ഥാ​നം നി​ല​ർ​ത്താ​നാ​ണ് ഇ​വ​ർ പാ​ർ​ട്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രാ​ജി​വ​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഇ​രു​വ​രും സ്പീ​ക്ക​ർ​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി. നി​ഷി​ത് പ്ര​മാ​ണി​ക്കും ജ​ഗ​നാ​ഥ് സ​ർ​ക്കാ​റും ഉ​ൾ​പ്പെ​ടെ ബി​ജെ​പി​യു​ടെ അ​ഞ്ച് എം​പി​മാ​രാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​ത്.

ബം​ഗാ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​തീ​ക്ഷ​ച്ച​താ​യി​രു​ന്നി​ല്ലെ​ന്ന് ജ​ഗ​നാ​ഥ് സ​ർ​ക്കാ​ർ പ​റ​ഞ്ഞു. ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് സു​പ്ര​ധാ​ന പ​ങ്കു​ണ്ടാ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല, അ​തി​നാ​ൽ ത​ങ്ങ​ൾ എം​പി​മാ​രാ​യി തു​ട​ര​ണ​മെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു. അ​തി​നാ​ലാ​ണ് രാ​ജി​യെ​ന്ന് ജ​ഗ​നാ​ഥ് സ​ർ​ക്കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.