ഇന്ത്യക്ക് 100 മെട്രിക് ടണ്‍ ഓക്‌സിജന്‍ സഹായവുമായി കുവൈറ്റ്; കപ്പല്‍ മംഗളൂരുവില്‍ എത്തി

മംഗളൂരു: കൊറോണ രണ്ടാം ഘട്ട വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് ഓക്‌സിജന്‍ സഹായവുമായി കുവൈറ്റ്. 100 മെട്രിക് ടണ്‍ ഓക്‌സിജനുമായി നാവിക സേന കപ്പല്‍ മംഗളൂരൂ തുറമുഖത്തെത്തി. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് കുവൈറ്റിന്റെ സഹായം.

നാവിക സേനയുടെ ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ടബാര്‍ എന്നീ കപ്പലുകളിലാണ് ഓക്‌സിജന്‍ എത്തിയത്. ഐഎന്‍എസ് കൊച്ചിയില്‍ 20 മെട്രിക് ടണ്‍ വീതമുള്ള മൂന്ന് കണ്ടൈനറുകളും, 40 ടണ്‍ സിലിണ്ടര്‍ ഓക്‌സിജനും ആണ് എത്തിയത്. പത്ത് ലിററര്‍ ഹൈ ഫ്‌ളോ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും രണ്ട് എണ്ണവും ഇതിലുള്‍പ്പെടുന്നു.

ഐഎന്‍എസ് ടബാറിലും 20 മെട്രിക് ടണ്‍ വീതമുള്ള രണ്ട് കണ്ടൈനറുകളും,അടിയന്തിര ഉപയോഗത്തിനുള്ള മുപ്പത് ഓക്‌സിജന്‍ സിലിണ്ടറുകളും ഉണ്ട്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് കുവൈറ്റ് സര്‍ക്കാര്‍ സഹായം എത്തിച്ചത്.