സഹോദരനെ കുറ്റപ്പെടുത്തിയ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ്റെ ക്രൂരത

ബംഗ്ലൂരു: : സഹോദരനെ കുറ്റപ്പെടുത്തുന്നതിന് മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ്റെ പകരം വീട്ടൽ. ബംഗ്ലൂരു പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്‍റെ ശുചിമുറിയിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഭാര്യയെയും ഭർത്താവിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 14 വയസുള്ള മകൻ കൊലപാതകം നടത്തിയതായി സമ്മതിച്ചു. ഉരുളന്‍ കല്ല്‌ തലയ്ക്കിട്ടാണ് ഉറങ്ങിക്കിടന്ന പിതാവിനെ തലയ്ക്കിട്ടാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഇതേ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് അടുത്ത് തന്നെ ഉറങ്ങുകയായിരുന്ന അമ്മയെയും ഈ പതിനാലുകാരന്‍ കൊലപ്പെടുത്തി.

ഒഫീസിന് അടുത്ത് തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് ഒരു മകളും ഉണ്ട്. അവരെ വിവാഹം കഴിച്ച് അയച്ചു. ഇവര്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന് വെളിയിലാണ് കിടന്നുറങ്ങാറ്. ഇവിടെ വച്ചാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങള്‍ ഓഫീസിലെ ശുചിമുറിയിലേക്ക് വലിച്ചിടുകയാണ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.

തന്‍റെ സഹോദരന്‍റെ ശരീരത്തില്‍ വൈരൂപ്യമുണ്ടെന്നും, ഇത് പറഞ്ഞ് പലപ്പോഴും അച്ഛന്‍ മാനസികമായി പീഡിപ്പിക്കുകയും,അധിക്ഷേപിക്കുകയും ചെയ്യുമെന്നും ഇതില്‍ പകതോന്നിയാണ് കൊലപാതകം നടത്തിയതെന്നുമാണ് പതിനാലുവയസുകാരന്‍ പോലീസിനോട് പറഞ്ഞത്.

വ്യാഴാഴ്ച രാത്രി ഭക്ഷണം പാകം ചെയ്യാന്‍ മാതാപിതാക്കള്‍ എത്താത്തതിനെ തുടര്‍ന്ന് മൂത്തമകനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നിട് മക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹത പുറംലോകം അറിഞ്ഞത്.