മെയ് മധ്യത്തോടെ രോഗവ്യാപനം പാരമ്യത്തിലെത്തും; രാജ്യത്തെ 24 സം​സ്ഥാ ​ന​ങ്ങ​ളി​ൽ ടി​പി​ആ​ർ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​തൽ

ന്യൂ​ഡെൽ​ഹി: രാ​ജ്യ​ത്തെ 24 സം​സ്ഥാ​ന​ങ്ങ​ളി​ൽ കൊറോണ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. കേ​ര​ള​വും ക​ർ​ണാ​ട​ക​യും ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പ​നം ഉ​യ​ർ​ന്നു ത​ന്നെ​യാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലും ഡെൽ​ഹി​യി​ലും വ്യാ​പ​നം കു​റ​യു​ന്നു​ണ്ടെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. മും​ബൈ​യി​ൽ വ്യാ​പ​നം പി​ടി​ച്ച്‌ നി​ർ​ത്താ​നാ​കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

അതേസമയം രാജ്യത്ത് കൊറോണ വ്യാപനം വരും ദിവസങ്ങളിൽ മൂർധന്യത്തിലെത്തുമെന്ന് വിദഗ്ധർ. മേയ് മധ്യത്തോടെ രോഗവ്യാപനം പാരമ്യത്തിലെത്തിയേക്കുമെന്നാണ് സംഘത്തിന്റെ അനുമാനം. വരുന്ന ആഴ്ചകൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിരിക്കുമെന്ന് ഭൂരിപക്ഷം വിദഗ്ധരും അഭിപ്രായപ്പെടുന്നു.

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊറോണ വ്യാപനം മൂർധന്യത്തിലെത്തുമെന്ന് ഹൈദരബാദ് ഐ.ഐ.ടിയിലെ അധ്യാപകനായ മാതുകുമല്ലി വിദ്യാസാഗർ പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം ജൂൺ അവസാനത്തോടെ പ്രതിദിന കേസുകൾ 20,000 ആയി കുറയുമെന്നും വിദ്യാസാഗർ പറയുന്നു.