കർണാടകത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ കർണാടകയിൽ രണ്ടാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 10 മുതൽ 24 വരെയാണ് ലോക്ക്ഡൗൺ. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേയ്ക്കാണ് കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

പലചരക്ക് കടകൾ ആറു മണി മുതൽ വൈകിട്ട് ആറു വരെ തുറന്നുപ്രവർത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കി. ചരക്ക് വാഹനങ്ങളും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കും ലോക്ഡൗണിൽ അനുമതി നൽകിയിട്ടുണ്ട്. മറ്റ് കടകളും ഹോട്ടൽ, പബുകൾ, ബാറുകൾ എന്നിവയും അടച്ചിടണം.