ചെങ്കല്‍പേട്ട് ഓക്‌സിജന്‍ കിട്ടാതെ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ഓക്​​സി​ജ​ൻ ല​ഭ്യ​മാ​വാ​തെ മൂ​ന്ന്​ സ്​​ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​ത്രി ചെ​ങ്ക​ൽ​പേ​ട്ട്​ ഗ​വ. ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. കൊറോണ വാ​ർ​ഡു​ക​ളി​ലും ​ ഐ.​സി.​യു​വി​ലും മ​റ്റു​മു​ള്ള രോ​ഗി​ക​ളാ​ണ്​ ശ്വാ​സം​കി​ട്ടാ​തെ ഒ​റ്റ രാ​ത്രി​യി​ൽ മ​രി​ച്ച​ത്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഓക്​​സി​ജ​ൻ വി​ത​ര​ണം ര​ണ്ടു മ​ണി​ക്കൂ​റോ​ളം നി​ല​ച്ച​താ​യാ​ണ്​ പ​രാ​തി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്​​ട​ർ​മാ​രെ​യും ന​ഴ്​​സു​മാ​രെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ നി​സ്സ​ഹാ​യ​രാ​യി​രു​ന്നു. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 2.3 കി​ലോ​ലി​റ്റ​ർ ഓക്​​സി​ജ​നാ​യി​രു​ന്നു ആ​വ​ശ്യം.

എ​ന്നാ​ൽ, ചൊ​വ്വാ​ഴ്​​ച 4.4 കി​ലോ​ലി​റ്റ​ർ ഓക്​​സി​ജ​നാ​യി​രു​ന്നു വേ​ണ്ട​ത്. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെട്ട അ​ധി​കൃ​ത​രെ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൻ്റെ വീ​ഴ്​​ച​യാ​ണി​തി​ന്​ കാ​ര​ണ​മാ​യ​തെ​ന്നും ഡോ​ക്​​ട​ർ​മാ​ർ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ഓക്​​സി​ജ​നു​ണ്ടെ​ന്ന്​ നേ​ര​ത്തെ ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്ന​താ​യും സാ​ങ്കേതി​ക പ്ര​ശ്​​ന​ങ്ങ​ളാ​വാം കാ​ര​ണ​മെ​ന്നും ജി​ല്ല ക​ല​ക്​​ട​ർ എ. ​ജോ​ൺ ലൂ​യി​സ്​ അ​റി​യി​ച്ചു.

ഓക്​​സി​ജ​ൻ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്​ സം​സ്​​ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. ത​മി​ഴ്​​നാ​ട്ടി​ൽ ചെ​ന്നൈ​ക്കു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ കൊറോണ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന​ത്​ ചെ​ങ്ക​ൽ​പേ​ട്ട്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്. ര​ണ്ടാ​ഴ്​​ച മു​മ്പ്​​ വെ​ല്ലൂ​രി​ലും ഓക്​​സി​ജ​ൻ കി​ട്ടാ​തെ ഏ​ഴ്​ രോ​ഗി​ക​ൾ മ​രി​ച്ച​ത്​ വ​ൻ ഒ​ച്ച​പ്പാ​ടി​നി​ട​യാ​ക്കി​യി​രു​ന്നു.

മ​ധു​ര​യി​ലെ സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക​ടു​ത്ത ഓക്​​സി​ജ​ൻ​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ത​മി​ഴ്​​നാ​ട്ടി​ൽ പ്ര​തി​ദി​നം 21,000ത്തി​ല​ധി​കം പേ​ർ​ക്കാ​ണ്​ കൊറോണ ബാ​ധി​ക്കു​ന്ന​ത്.