ഛത്തീസ്ഗഢില്‍ സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ മരിച്ചു; നിരവധി പേർ ആശുപത്രിയില്‍

റായ്പുര്‍: ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച രണ്ട് പേര്‍ ഛത്തീസ്ഗഢില്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാനിറ്റൈസര്‍ കുടിച്ച് അവശരായ ഇവരെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. രാജു ചുര, വിജയ് കുമാര്‍ ചൗഹാന്‍ എന്നിവരാണ് മരിച്ചത്.

റായ്പുര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഗോലെ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സാനിറ്റൈസര്‍ കുടിച്ചതെന്നും പൊലീസ് പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍ ശക്തമായതോടെയാണ് സംസ്ഥാനത്ത് മദ്യലഭ്യത കുറഞ്ഞത്