മമതാ ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെൽഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ മഹാമാരിയെ അതിജീവിക്കാൻ കേന്ദ്രം നൽകുന്ന പിന്തുണ ഇനിയും തുടരുമെന്ന് മോദി ട്വീറ്റ് ചെയ്തു.‘പശ്ചിമ ബംഗാളിൽ വിജയിച്ച മമതാ ബാനർജിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും COVID-19 പകർച്ചവ്യാധിയെ മറികടക്കുന്നതിനും പശ്ചിമ ബംഗാൾ സർക്കാരിന് സാധ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകും.’ എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.അതേസമയം ബംഗാളിൽ ബിജെപി നേരത്തേയുള്ളതിനേക്കാൾ നേട്ടമുണ്ടാക്കിയെന്നും മോദി പറഞ്ഞു. ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളിൽ ആകെയുള്ള 294 സീറ്റുകളിൽ 211 സീറ്റിൽ തൃണമൂൽ കോൺഗ്രസും 70സീറ്റിൽ ബിജെപിയുമാണ് വിജയിച്ചത്. കോൺഗ്രസ് ഇടത് സഖ്യത്തിന് നിലവിൽ ഒരു സീറ്റിലും ലീഡില്ല. അതേസമയം, നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി 1,622 വോട്ടുകൾക്ക് വിജയിച്ചു. എന്നാൽ നന്ദിഗ്രാമിലെ വോട്ടെണ്ണലിൽ ചില കുഴപ്പങ്ങൾ നടന്നിട്ടുണ്ടെന്ന് മമതാ ബാനർജി പറഞ്ഞു