വെല്ലിങ്ടൺ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് മില്യൺ ഡോളറിന്റെ സഹായവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ ചെറിയ രാജ്യമാണ്. പക്ഷേ അത് ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലാൻഡ് ഡോളറിന്റെ സഹായം ഇന്ത്യക്ക് നൽകുകയാണെന്ന് ജസീന്ത ആർഡേൻ പറഞ്ഞു.
ഇന്ത്യ റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെട്രേറ്ററുകൾ മറ്റ് അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന ഈ തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്ക്രോസിന്റെ സഹായത്തോടെ ഇന്ത്യക്ക് നൽകും