വാഷിംഗ്ടൺ: ഇന്ത്യയിൽ കൊറോണ രണ്ടാംഘട്ടം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായ വാഗ്ദാനവുമായി ഗൂഗിളിനും, മൈക്രോസോഫ്റ്റിനും പിന്നാലെ ആപ്പിളും. ഇന്ത്യയിൽ കൊറോണ കേസുകൾ കൂടുകയും, രാജ്യം ഒരു ദുരന്തകാലത്തിലൂടെ കടന്നു പോവുകയുമാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങളുടെ പിന്തുണ രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കും, വൈറസിനോട് പോരാടുന്ന മറ്റെല്ലാവർക്കും ഒപ്പമുണ്ടാകും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആവശ്യമായ എല്ലാ പിന്തുണയും ആപ്പിൾ നൽകുമെന്നും സി ഇ ഒ ടിം കുക്ക് ട്വീറ്റ് ചെയ്തു.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും തിങ്കളാഴ്ച ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ നിലവിലെ അവസ്ഥയിൽ എനിക്ക് നടുക്കമാണ്. സഹായവുമായി യുഎസ് സർക്കാർ എത്തുന്നതിൽ എനിക്ക് നന്ദിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേഷൻ ഉപകരണങ്ങളെ ത്തിക്കുന്നതിനും സഹായിക്കാനും പിന്തുണ നൽകാനും മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യയും മറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നത് തുടരുമെന്നും സത്യ നാഡെല്ല വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിസന്ധി കണ്ട് ഞാൻ തകർന്നുപോയി, ഗൂഗിളും ഗൂഗ്ലേഴ്സും ചേർന്ന് 135 കോടി ഡോളർ ഗിവ് ഇന്ത്യ, യുണിസെഫ്, അപകടസാധ്യതയുള്ള കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്ന മറ്റ് സംഘടനകൾ എന്നിവർക്ക് നൽകും’,സുന്ദർ പിച്ചെയും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.