സഹായ വാഗ്ദാനത്തിന് പിന്നാലെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ച് ചൈ​നീസ് എ​യ​ർ​ലൈ​ൻ​സ്

ബെ​യ്ജിം​ഗ്: കൊറോണ പ്ര​തി​രോ​ധ​ത്തി​ന് ചൈ​ന ഇ​ന്ത്യ​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തതിന് പിന്നാലെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും നി​ർ​ത്തി​വ​ച്ച് ചൈ​നീസ് എ​യ​ർ​ലൈ​ൻ​സ്. ചൈ​ന​യി​ലെ സി​ചു​വാ​ൻ എ​യ​ർ​ലൈ​ൻ​സാണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​ല്ലാ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളും 15 ദി​വ​സ​ത്തേ​ക്ക് നിര്‍ത്തിവച്ചത്‌. സി​ചു​വാ​ൻ എ​യ‌​ർ​ലൈ​ൻ​സി​ൻ്റെ ഭാ​ഗ​മാ​യ സി​ചു​വാ​ൻ ചു​വാ​ൻ​ഹാം​ഗ് ലോ​ജി​സ്റ്റി​ക് ലി​മി​റ്റ​ഡ് തി​ങ്ക​ളാ​ഴ്ച സെ​യി​ൽ​സ് ഏ​ജ​ൻറു​മാ​ർ​ക്ക് അ​യ​ച്ച ക​ത്തി​ലാണ് ഇക്കാര്യം അറിയിച്ചത്.

സി​യാ​നി​ൽ നി​ന്നും ഡെൽ​ഹി​യി​ലേ​ക്ക​ട​ക്ക​മു​ള്ള ആ​റ് റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് നി‌​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​താ​യി കത്തിൽ പ​റ​യു​ന്നു. ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ളും മ​റ്റു മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ചൈ​ന​യി​ൽ നി​ന്നും വാ​ങ്ങാ​നു​ള​ള സ്വ​കാ​ര്യ വ്യാ​പാ​രി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഈ ​തീ​രു​മാ​നം ത​ട​സ​മാ​കും.

ഇ​ന്ത്യ​യി​ൽ കൊറോണ കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തു നി​ന്നും രാ​ജ്യ​ത്ത് എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള കൊറോണ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് 15 ദി​വ​സ​ത്തേ​ക്ക് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. സി​ചു​വാ​ൻ എ​യ​ർ​ലൈ​ൻ​സി​ൻറെ പ്ര​ധാ​ന​പ്പെ​ട്ട റൂ​ട്ടു​ക​ളാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള​ത്.

വി​മാ​ന സ‌​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​നു​ള​ള തീ​രു​മാ​നം ക​മ്പ​നി​ക്ക് വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി. മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ത​ങ്ങ​ൾ ഖേ​ദി​ക്കു​ന്ന​താ​യും ഏ​ജ​ൻറു​മാ‌​ർ സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.