സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊറോണ ബാധിച്ച് മരിച്ചു

ന്യൂഡെല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊറോണ ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരി (35)യാണ് മരിച്ചത്. ഇന്ന് രാവിലെ 5.30നായിരുന്നു മരണം. സീമ ചിസ്തി യെച്ചൂരിയാണ് അമ്മ. സഹോദരി അഖില യെച്ചൂരി.

ഡെല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു ആശിഷിന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാമത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു. മറ്റ് അസുഖങ്ങളും ആശിഷിനുണ്ടായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ, ഡെല്‍ഹി മിറര്‍, ഏഷ്യാവില്‍ ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. മകന് കൊറോണ ബാധിച്ചതിനാല്‍ സ്വയം ക്വാറന്റീനിലായിരുന്ന സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.