രാജ്യത്ത് പ്രതിദിന കൊറോണ ബാധിതര്‍ മൂന്ന് ലക്ഷത്തോട് അടുത്തു; 2023 മരണം

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കൊറേണ രോഗ ബാധിതതുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇരുപത്തിനാല് മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,56,16,130 ആയി.

തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം രരണ്ട് ലക്ഷത്തിനും മുകളില്‍ എത്തുന്നത്. 2023 പേര്‍ക്കാണ് ഒറ്റ ദിവസം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ മരണസംഖ്യ 1,82,553 ആയി ഉയര്‍ന്നു.

നിലവില്‍ 21,57,538 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 1,67,457 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1,32,76,039 പേരാണ് രോഗമുക്തി നേടിയത്.