ദേശീയ തലത്തിൽ ഒരു മാസത്തെ ലോക്ക്ഡൗൺ ഉണ്ടായാൽ ജിഡിപി രണ്ട് ശതമാനം ഇടിയുമെന്ന് റിപ്പോർട്ട്

മുംബൈ: ദേശീയ തലത്തിൽ ഒരു മാസത്തെ ലോക്ക്ഡൗൺ ഉണ്ടായാൽ ജിഡിപി രണ്ട് ശതമാനം ഇടിയുമെന്ന് റിപ്പോർട്ട്. അമേരിക്കൻ ബ്രോക്കറേജ് സ്ഥാപനമായ ബോഫ സെക്യുരിറ്റീസാണ് ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് പുറത്തിറക്കിയത്. ഒരു മാസത്തിനിടെ കൊറോണ കേസുകളിൽ ഏഴ് മടങ്ങ് വർധനവാണ് ഉണ്ടായത്.

സർക്കാരുകൾ വ്യാപനം കുറയ്ക്കാൻ ശ്രമിക്കുന്നത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയാണെങ്കിൽ അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം 18 ന് 35,000 കേസുകളുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ കേസുകൾ വലിയതോതിൽ ഉയരുകയാണ്.

സാമ്പത്തിക രംഗത്തിന്റെ തിരിച്ചുവരവിന് കനത്ത വെല്ലുവിളിയാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നാണ് ബോഫ സെക്യുരിറ്റീസ് പറയുന്നത്. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ലോക്ക്ഡൗൺ പ്രഖ്യാപിക്കാതെയാണ് കൊറോണയെ നേരിടുന്നതെങ്കിൽ ഇപ്പോഴത്തെ വളർച്ചാ നിരക്കിന്റെ വേഗം കുറയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്