രാഹുല്‍ ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രാഹുല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന നടത്തിയ പരിശോധനയില്‍ കൊറോണ പോസ്റ്റിവ് സ്ഥീരിക്കരിക്കപ്പെട്ടുവെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് നിരീക്ഷണത്തില്‍ പോകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

നിലവിൽ ഡെൽഹിയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍സിങ്ങിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടർന്നാണ് കൊറോണ ടെസ്റ്റ് നടത്തിയത്. ഡെൽഹി-എയിംസിൽ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്.