കൊറോണ വ്യാപനം; കുംഭമേളയുടെ ചടങ്ങുകള്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉ​ത്ത​രാ​ഖ​ണ്ഡ്​ കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗാ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.

ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്‍റ് സ്വാമി അവധേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ചാണ് കുംഭമേളയുടെ ചടങ്ങുകള്‍ ചുരുക്കണമെന്ന് അഭ്യർഥിച്ചത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ ബാധിതരായ സന്യാസിമാരുടെ ആരോഗ്യസ്ഥിതിയെകുറിച്ചും സ്വാമി അവദേശാനന്ദ ഗിരിയോട് പ്രധാനമന്ത്രി ആരാഞ്ഞു. ചടങ്ങുകള്‍ ചുരുക്കുക വഴി കൊറോണ ക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടം ശക്തിപ്പെടുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.