കൊറോണ വ്യാപനം ; 10-12 ക്‌ളാസ് ഐസിഎസ്ഇ, ഐഎസ് സി ബോര്‍ഡ് പരീക്ഷകളും മാറ്റിവച്ചു

ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് 10-12 ക്‌ളാസുകളിലേയ്ക്കുള്ള ഐസിഎസ്ഇ,എസ് സി പരീക്ഷകളും മാറ്റിവച്ചു. ജൂണ്‍ ആദ്യ വാരം പുതിയ തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളുടേയും, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ആവശ്യം പരിഗണിച്ചാണ് ഐസിഎസ്ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചത്. മെയ് നാല് മുതല്‍ ജൂണ്‍ ഏഴ് വരെയായിരുന്നു ഐഎസ് സി പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് 35 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പരീക്ഷ മാറ്റി വച്ച് പ്രഖ്യാപനമുണ്ടായിരിക്കുന്നത്.