ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി കൊറോണ ബാധിച്ചു മരിച്ചു

കൊൽക്കത്ത: ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി റെസൗൽ ഹക്ക് കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ചു.

മുർഷിദാബാദ് ജില്ലയിലെ സംഷെർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് ഹക്ക്. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊൽക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. റെസൗൽ ഹക്കിന്റെ മരണത്തിൽ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അനുശോചനം രേഖപ്പെടുത്തി.