കൊറോണ വ്യാപനം;രണ്ട് മണിക്കൂറിൽ കുറവ് ദൈർഘ്യമുള്ള ആഭ്യന്തര വിമാന യാത്രയിൽ യാത്രക്കാർക്ക് ഭക്ഷണം നൽകേണ്ടതില്ല

ന്യൂഡെൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മണിക്കൂറിൽ കുറവ് ദൈർഘ്യമുള്ള ആഭ്യന്തര വിമാന യാത്രയിൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഭക്ഷണം നൽകേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ വർഷം ലോക്ഡൗണിനുശേഷം മേയ് 25ന് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ, വിമാനത്തിൽ ഭക്ഷണം നൽകാൻ ഉപാധികളോടെ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളെ അനുവദിച്ചിരുന്നു.

രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള യാത്രകളിൽ ഡിസ്പോസിബിൾ സ്പൂണും പ്ലേറ്റുകളും ഉപയോഗിച്ച് മുൻകൂട്ടി പായ്ക്കുചെയ്ത ഭക്ഷണം വിളമ്പാമെന്നും മന്ത്രാലയം അറിയിച്ചു. ഓരോ തവണ ഭക്ഷണം നൽകുമ്പോഴും ക്രൂ അംഗങ്ങൾ കൈയ്യുറകൾ പുതിയത് ധരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.