ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കൊറോണ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതായും ആർഎസ്എസിന്റെ ട്വീറ്റിൽ വ്യക്തമാക്കി.

നിലവിൽ ഭാഗവതിനെ നാഗ്പൂരിലെ കിങ്‌സ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധാരണ നിലയിലുള്ള പരിശോധനകളും മറ്റും നടന്ന് വരുന്നുണ്ട്. മറ്റു പ്രശ്‌നങ്ങളില്ലെന്നും ആർഎസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു.

70-കാരനായ മോഹൻ ഭാഗവത് മാർച്ച് ഏഴിന് കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.