വാ​ക്സീ​ൻ ക​യ​റ്റി​യ​യ​ച്ച് രാ​ജ്യ​ത്ത് ക്ഷാ​മം വ​രു​ത്തി​വ​ച്ചെന്ന് സോണിയ ​ഗാന്ധി

ന്യൂ​ഡെൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ രൂക്ഷമായി വി​മ​ർ​ശി​ച്ച്‌ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രം​ഗത്ത്. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ൻറെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ കൊറോണ വൈറസ് വ്യാപന സാ​ഹ​ച​ര്യം മോ​ശ​മാ​ക്കി​യെ​ന്നും വാ​ക്സീ​ൻ ക​യ​റ്റു​മ​തി ചെ​യ്ത​ത് രാ​ജ്യ​ത്ത് ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യ്ക്കും വാ​ക്സി​നേ​ഷ​നും മു​ൻ​ഗ​ണ​ന കൊ​ടു​ക്ക​ണം. മ​രു​ന്ന്, വെ​ൻറി​ലേ​റ്റ​ർ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വാ​ക്സീ​ൻ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു ക​യ​റ്റു​മ​തി ചെ​യ്ത​ത് ഇ​ന്ത്യ​യി​ൽ ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യി. ആ​ൾ​ക്കൂ​ട്ട​ങ്ങ​ളു​ണ്ടാ​കു​ന്ന യോ​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളും ഒ​ഴി​വാ​ക്ക​ണം. രാ​ജ്യ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സോ​ണി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊറോണ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രു​മാ​യു​ള്ള വി​ഡീ​യോ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സോ​ണി​യ