കൊറോണ വാ​ക്‌​സി​ൻ ക്ഷാമം: മും​ബൈ​യി​ൽ വാ​ക്‌​സി​നേ​ഷ​ൻ സെ​ൻറ​റു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്നു

മും​ബൈ: കൊറോണ വാ​ക്‌​സി​നു​ക​ളു​ടെ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ൽ വാ​ക്‌​സി​നേ​ഷ​ൻ സെ​ൻറ​റു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ന്നു. നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള 70ല​ധി​കം സെ​ൻറ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യെ​ന്നാ​ണ് ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്. മും​ബൈ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ ബി​കെ​സി​യി​ലെ ജം​ബോ വാ​ക്സി​നേ​ഷ​ൻ സെ​ൻറ​റും അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കു​ത്തി​വ​യ്പ്പെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ ജ​ന​ങ്ങ​ൾ ബി​കെ​സി​യി​ലെ ജം​ബോ വാ​ക്സി​നേ​ഷ​ൻ സെ​ൻറ​മു​ൻ​പി​ൽ ത​ടി​ച്ചു​കൂ​ടി നി​ൽ​ക്കു​ന്ന​ത് വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടു. വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് തു​ട​ക്കം മു​ത​ൽ ത​ന്നെ ബ​ഫ​ർ സ്റ്റോ​ക്കാ​യി വാ​ക്സി​നു​ക​ൾ ഒ​രു ദി​വ​സം മു​ൻ​പെ എ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വ​രെ ആ​വ​ശ്യ​ത്തി​ന് വാ​ക്സി​നു​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ത്തേ​യ്ക്കു​ള്ള വാ​ക്സി​നു​ക​ൾ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മും​ബൈ​യി​ലെ 49 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ബി​എം​സി​യും ആ​ണ്. 40,000 മു​ത​ൽ 50,000 വ​രെ ആ​ളു​ക​ൾ വീ​തം ഇ​വി​ടെ കു​ത്തി​വ​യ്പ്പെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം, വാ​ക്സി​നു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യെ കു​റി​ച്ച്‌ പ​റ​ഞ്ഞ മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച്‌ കേ​ന്ദ്ര മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ സ്വ​ന്തം ക​ഴി​വു​കേ​ട് കേ​ന്ദ്ര​ത്തി​ന് മേൽ ആ​രോ​പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ൻറെ പ്ര​തി​ക​ര​ണം.