ന്യൂഡെൽഹി : സുവർണ്ണ ശരങ്ങളുടെ ഭാഗമാകാൻ കൂടുതൽ റഫേൽ വിമാനങ്ങൾ ഈ മാസം രാജ്യത്തെത്തും. ഏപ്രിൽ 28 ന് ആറ് റഫേൽ വിമാനങ്ങൾ കൂടി എത്തുമെന്ന് വ്യോമസേന അറിയിച്ചു. ഇതോടെ വ്യോമസേനയുടെ പക്കലുള്ള റഫേൽ വിമാനങ്ങളുടെ എണ്ണം 17 ആയി ഉയരും.
പശ്ചിമബംഗാളിലെ ഹസിമാര വ്യോമതാവളത്തിലാണ് വിമാനങ്ങൾ എത്തുക. അടുത്ത മാസം നാല് വിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും എത്തുമെന്നാണ് റിപ്പോർട്ട്. ഇതോടെ റഫേൽ രണ്ടാം സ്ക്വാഡ്രൺ രൂപീകരിക്കും. 18 വിമാനങ്ങളാണ് ഒരു സ്ക്വാഡ്രൺ.
അംബാല വ്യോമതാവളത്തിലാണ് ആദ്യ സ്ക്വാഡ്രൺ രൂപീകരിച്ചത്. ഹസിമാര വ്യോമതാവളത്തിലാണ് രണ്ടാമത്തെ സ്ക്വാഡ്രൺ രൂപീകരിക്കുന്നത്. അടുത്ത മാസം രണ്ടാം സ്ക്വാഡ്രണിന്റെ ഭാഗമാകുന്ന വിമാനങ്ങളെ ടിബറ്റിന്റെ കിഴക്കൻ മേഖലയിലും, കേന്ദ്ര മേഖലയിലും വിന്യസിക്കും.