ചത്തീസ്‌ഗഢിൽ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ സി ആർ പി എഫ് ജവാനെ മോചിപ്പിച്ചു

ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ മാ​വോ​യി​സ്റ്റു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കോ​ബ്ര ക​മാ​ൻ​ഡോ രാ​കേ​ശ്വ​ർ സിം​ഗ് മ​ൻ​ഹ​സി​നെ വി​ട്ട​യ​ച്ചു.ജവാനെ മോചിപ്പിച്ച കാര്യം സിആർപിഎഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്. 22 ജവാന്മാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.

ഒരു സ്ത്രീ ഉൾപെടെ അഞ്ചു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്. സി​ആ​ർ​പി​എ​ഫി​ൻ്റെ 210മ​ത് കോ​ബ്ര ബ​റ്റാ​ലി​യ​നി​ലെ അം​ഗ​മാ​ണ് രാ​കേ​ശ്വ​ർ. ഈ ​മാ​സം ര​ണ്ടി​ന് ബി​ജാ​പു​ർ, സു​ക്മ അ​തി​ർ​ത്തി​യി​ലെ വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കു പു​റ​പ്പെ​ട്ട സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു രാ​കേ​ശ്വ​ർ.

ശ​നി​യാ​ഴ്ച രാ​ത്രി തെ​ക​ൽ​ഗു​ഡ, ജൊ​നാ​ഗു​ഡ ഗ്രാ​മ​ത്തി​ലാണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്. ബിജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. മാവോയിസ്റ്റുകളുമായി മദ്ധ്യസ്ഥ ചർച്ചയ്ക്ക് പദ്മശ്രീ ധരംപാൽ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സർക്കാർ നിയോഗിച്ചിരുന്നു.

ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിദ്ധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴ് പ്രാദേശിക മാദ്ധ്യമപ്രവർത്തകരും മദ്ധ്യസ്ഥരോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.