ന്യൂഡെൽഹി : ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ധു നൽകിയ ഹർജി പരിഗണിക്കുന്നത് ഏപ്രിൽ 12 ലേയ്ക്ക് മാറ്റി. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ധുവിന് പങ്കില്ലെന്ന് സിദ്ധുവിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകൻ വ്യക്തമാക്കി. ഡെൽഹി കോടതിയാണ് ഹർജി പരിഗണിച്ചത്.
പ്രതിഷേധക്കാരുമായി ദീപ് സിദ്ധുവിന് പങ്കില്ലെന്നും അവരെ പിന്തുണച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമാണ് സിദ്ധു ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എല്ലാ തെറ്റുകളും കുറ്റകരമല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ദീപ് സിദ്ധു പ്രതിഷേധ സംഘടനയിലുളള ആളല്ല. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ സംഘർഷം നടത്തിയത് പ്രതിഷേധക്കാരാണ്. ഇവരുമായി സിദ്ധുവിന് ബന്ധമില്ല. ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ സിദ്ധു ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.