ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊറോണ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊറോണ സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഹോം ക്വാറന്റീനിൽ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം ഏറ്റവും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1,15,736 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് രോഗ വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.