എ​ൻവി ര​മ​ണ സുപ്രീം കോടതി ചീ​ഫ് ജ​സ്റ്റീ​സാ​യി സ്ഥാനമേൽക്കും ; ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച്‌ രാ​ഷ്ട്ര​പ​തി

ന്യൂ​ഡെൽഹി: ജ​സ്റ്റീ​സ് എ​ൻവി ര​മ​ണ​യെ ചീ​ഫ് ജ​സ്റ്റീ​സ് ആ​യി നി​യ​മി​ക്ക​ണ​മെ​ന്നു​ള്ള ശി​പാ​ർ​ശ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ചു. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റീ​സ് എ​സ് എ ബോ​ബ്ഡെ ര​മ​ണ​യു​ടെ പേ​ര് ശി​പാ​ർ​ശ ചെ​യ്ത് ക​ത്ത​യ​ച്ചി​രു​ന്നു.

ഈ ​മാ​സം 23നു ​ചീ​ഫ് ജ​സ്റ്റീ​സ് എ​സ്എ ബോ​ബ്ഡെ സുപ്രീംകോടതിയിൽ നിന്ന് വി​ര​മി​ക്കും. ഏ​പ്രി​ൽ 24നു ​രാ​ജ്യ​ത്തി​ൻറെ 48 > മത് ചീ​ഫ് ജ​സ്റ്റീ​സാ​യി എ​ൻവി ര​മ​ണ സ്ഥാ​ന​മേ​ൽ​ക്കും. 2022 ഓ​ഗ​സ്റ്റ് 26 വ​രെ ഇ​ദ്ദേ​ഹ​ത്തി​നു കാ​ലാ​വ​ധി​യു​ണ്ട്. 2014 ഫെ​ബ്രു​വ​രി 17നാ​ണ് ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ് എ​ൻവി. ര​മ​ണ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യ​ത്.

2000 ജൂ​ൺ 27ന് ​ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ ഇ​ദ്ദേ​ഹം, 2013 ൽ ​ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യി​ലെ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യും 2013 സെ​പ്റ്റം​ബ​ർ മു​ത​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചിട്ടുണ്ട് .