രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് ; പെട്രോളിനും ഡീസലിനും 18 പൈസ കുറഞ്ഞു

കൊച്ചി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തി. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്. കൊച്ചിയിൽ 91 രൂപ 26 പൈസയാണ് ഇന്നത്തെ പെട്രോൾ വില.

85.84 രൂപയാണ് കൊച്ചിയിലെ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പതിനെട്ട് പൈസയുടെ കുറവ് മാത്രമാണ് വരുത്തിയിരിക്കുന്നത്.