“എല്ലാത്തിനും നന്ദി, സോനു! നിങ്ങൾ ഞങ്ങൾക്കും മറ്റ് പലർക്കും പ്രചോദനമാണ്; സോ​നു സൂ​ദി​ന് ആ​ദ​ര​വ​ർ​പ്പി​ച്ച്‌ സ്പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക വി​മാ​നം

ന്യൂ​ഡെൽ​ഹി: ന​ട​ൻ സോ​നു സൂ​ദി​ന് ആ​ദ​ര​വ​ർ​പ്പി​ച്ച്‌ സ്പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക വി​മാ​നം പു​റ​ത്തി​റ​ക്കി. കൊറോണ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ താ​രം ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ദ​ര​വ​ർ​പ്പി​ച്ച്‌ സ്പൈ​സ് ജെ​റ്റിൻ്റെ ബോ​യിം​ഗ് 737 വി​മാ​ന​ത്തി​ൽ താ​ര​ത്തി​ൻ്റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തു.

കൊറോണ കാ​ല​ത്ത് സോ​നു സൂ​ദ് ചെ​യ്ത സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് ഉ​ദേ​ശി​ച്ച​തെ​ന്ന് കമ്പനി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ജ​യ് സിം​ഗ് വ്യ​ക്ത​മാ​ക്കി. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ഇ​ന്ത്യ​ക്ക് പു​റ​ത്ത് കു​ടു​ങ്ങി​പ്പോ​യ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നാ​യി സോ​നു​വും സ്പൈ​സ് ജെ​റ്റും കൈ​കോ​ർ​ത്തി​രു​ന്നു.

“എല്ലാത്തിനും നന്ദി, സോനു! നിങ്ങൾ ഞങ്ങൾക്കും മറ്റ് പലർക്കും ഒരു പ്രചോദനമാണ്, അസാധാരണമായ അനുകമ്പയോടെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു”, വിമാനത്തിന്റെ ചിത്രം പുറത്തുവിട്ട് സ്പൈസ്ജെറ്റ് ട്വിറ്റർ പേജിൽ കുറിച്ചു.

ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടൽ ആരോഗ്യപ്രവർത്തകർക്ക് താമസിക്കാനായി താരം വിട്ടു നൽകുകയും ചെയ്തിരുന്നു.