ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ രാജ്യതലസ്ഥാനത്ത് പീഡനത്തിന് ഇരയാക്കി

ന്യൂഡെൽഹി: നോയിഡയിൽ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി. മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചത്. പ്രതിയും മലയാളിയെന്നാണ് വിവരം. യുവാവിനെ പെൺകുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പരാതിയിൽ പറയുന്നു.

പ്രതിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സംഭവം നടന്നത് ഫെബ്രുവരി ആറിനാണ്. നോയിഡ സെക്ടർ 24ലാണ് സംഭവം നടന്നത്. യുവതി പരാതിയുമായി എത്തിയത് ബുധാഴ്ചയാണ്.

23 വയസുകാരിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്‌ളാറ്റിൽ ഇന്റർവ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നൽകി. പിന്നീട് രാത്രിയായപ്പോഴാണ് ബോധം തെളിഞ്ഞതെന്നും പരാതിയിൽ.