കൊറോണ വാക്സിൻ പാഴാക്കുന്നതിൽ യുപിയും ആന്ധ്രയും തെലങ്കാനയും മുന്നിൽ

ന്യൂഡെൽഹി: തെലങ്കാന, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കൊറോണ വാക്സിൻ വേണ്ടവിധം കൈകാര്യം ചെയ്യാതെ നശിപ്പിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. 6.5 ശതമാനം വാക്സിൻ മൂന്ന് സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഉപയോഗശൂന്യമാക്കിയെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയും പറഞ്ഞു.വേസ്റ്റേജ് പരിധിയായി കേന്ദ്രം കണക്കാക്കുന്നത് പത്ത് ശതമാനമാണ്.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം തെലങ്കാനയുടെ പാഴാക്കൽ തോത് 17. 6 ശതമാനമാണ്. തെലങ്കാനയും ഉത്തർപ്രദേശും യഥാക്രമം 11.6ഉം 9.4ഉം ശതമാനം വാക്സിനുകൾ പാഴാക്കി.

വാക്സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ വാക്സിനുകളിൽ ചില ഡോസുകൾ എത്തിച്ചേർന്ന് മണിക്കൂറുകൾക്കകം ഉപയോ​ഗിക്കേണ്ടവയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളാണ് വാക്സിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്നതെന്ന് ആരോ​ഗ്യമന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു.