നിയമസഭാ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മിഷൻ 331 കോടി പിടിച്ചെടുത്തു

ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളം, അസാം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ 331 കോടി രൂപ പിടിച്ചെടുത്തു.

കേരളത്തിൽ വിതരണം ചെയ്യാനിരുന്ന 21.77 കോടി രൂപ, മദ്യം, ഉപഹാരങ്ങൾ, വിലകൂടിയ ആഭരണങ്ങൾ, മയക്കുമരുന്ന് എന്നിവയും പിടിച്ചെടുത്തതായി കമ്മിഷൻ അറിയിച്ചു. ഇന്നലെ വരെയുള്ള കണക്കാണിത്.