രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12-ന്

മുംബൈ: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12-ന് നടക്കും. അന്നുതന്നെ വൈകിട്ട് അഞ്ചിന് വോട്ടെണ്ണലും ഉണ്ടാകും. വയലാർ രവി, പിവി അബ്ദുൽ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്.

മാർച്ച്‌ 24 ന് ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിക്കും. 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ അഞ്ച് വരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 12 ന് രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിക്ക് വോട്ടെണ്ണും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാവും തെരഞ്ഞെടുപ്പ്.

കോൺഗ്രസിന്റെയും മുസ്‌ലീം ലീഗിന്റെയും സിപിഐ.എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച്‌ എൽഡിഎഫിന് രണ്ടു സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലുമാണ് വിജയിക്കാനാവുക.