ഫൈറ്റർ ജെറ്റ് വിമാനം മിഗ്-21 തകർന്നു വീണ് സൈനിക പൈലറ്റിന് വീരമ്യത്യു

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം മിഗ്-21 തകർന്നു വീണ് സൈനിക പൈലറ്റിന് വീരമ്യത്യു. എയർഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റൻ എ ഗുപ്തയാണ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് വ്യോമസേന അറിയിച്ചു. മിഗ് 21 ബൈസൻ വിമാനമാണ് തകർന്നു വീണത്.

പരിശീലന പറക്കലിനിടെയായിരുന്നു അപകടം. പറന്നുയർന്ന വിമാന അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന വ്യക്തമാക്കി. ക്യാപ്റ്റന്റെ മരണത്തിൽ വ്യോമസന അനുശോചനം അറിയിച്ചു.