ന്യൂഡെൽഹി: 15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിൽ നിന്ന് ഒഴിവാക്കുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് നീക്കം. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റേതാണ് നിർദ്ദേശം.ബജറ്റിൽ അവതരിപ്പിച്ച സ്ക്രാപ്പേജ് പോളിസി അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വർഷവും സ്വകാര്യ വാഹനങ്ങൾ 20 വർഷവും ഉപയോഗിക്കാമെന്നാണ് നിർദ്ദേശം.
2022 ഏപ്രിലിൽ 15 വർഷം പൂർത്തിയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഈ നിർദേശത്തിന് കീഴിൽ വരുമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഈ നിയമം നടപ്പാക്കുന്നതോടെ രാജ്യത്തെ വാഹന വിപണിയിൽ വലിയ കുതിപ്പ് സാധ്യമാണെന്നുമാണ് ഗതാഗത മന്ത്രി ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവർഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉൾപ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സർക്കാർ പ്രതീക്ഷ.