സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുത്: സുപ്രീം കോടതി

ന്യൂഡെൽഹി: സർക്കാർ ഉദ്യോഗസ്ഥരെയോ, സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്ഥർ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്. പുതിയ വിധിയോടെ ഇതിൽ മാറ്റം വന്നേ മതിയാകൂ.