തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്; കേന്ദ്രമന്ത്രി വി മുരളീധരനെ കളിയാക്കി ശശിതരൂർ

ന്യൂഡെൽഹി: തരൂരിൻ്റെ കമൻ്റ് വീണ്ടും വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി മാത്രമാണ് ഇന്ത്യയിൽ വളരുന്നതെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ കമൻ്റിനെതിരേ രംഗത്ത് വന്ന കേന്ദ്രമന്ത്രി വി മുരളീധരനെ കണക്കിന് കളിയാക്കിയാണ് ശശിതരൂർ വീണ്ടും ശ്രദ്ധേയനായത്.

ശശിതരൂരിൻ്റെ കമൻ്റ് ഇങ്ങനെ , എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ “ആയുഷ്മാൻ ഭാരതി”ൽ പോലും ഒരു ചികിത്സയില്ല.