ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍

ന്യൂഡെൽഹി: ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം ഹര്‍ജി നൽകിയത്. രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.

ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ പിജെ ജോസഫ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പിജെ.ജോസഫ് വിഭാഗം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.