കേന്ദ്രത്തിനെതിരേ നിലപാട് കടുപിച്ച് കർഷകർ; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കർഷക കൂട്ടായ്മകൾ സംഘടിപ്പിക്കാൻ നേതാക്കള്‍

ന്യൂഡെൽഹി: ബിജെപിക്കെതിരെ കർഷക കൂട്ടായ്മകളും പൊതുപരിപാടികളും സംഘടിപ്പിക്കാൻ കർഷകർ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കർഷക സംഘടന നേതാക്കൾ സന്ദർശനം നടത്തുമെന്നും അറിയിച്ചു. ശനിയാഴ്ച്ച ഡെൽഹി അതിർത്തികളിലും ദേശീയപാതയിലും രാവിലെ 11 മുതൽ അഞ്ച് മണിക്കൂർ വാഹനങ്ങൾ തടയും. ടോൾ പിരിവും തടയും.

വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും കറുത്ത തലപ്പാവ് ധരിക്കാനും സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം ചെയ്തിട്ടുണ്ട്. വനിതാ ദിനമായ മാർച്ച്‌ 8 ന് സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിക്കുമെന്നും കർഷകർ അറിയിച്ചു.