കേരള-കർണാടക അതിർത്തിയിലെ നിയന്ത്രണങ്ങൾക്ക് സ്റ്റേ ഇല്ല; കർണാടക ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

ബംഗ്ലൂരൂ: കേരള-കർണാടക അതിർത്തിയിലെ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജിയിൽ കർണാടക സർക്കാരിനോട് കോടതി വിശദീകരണം തേടി. കർണാടക ഹൈക്കോടതിയാണ് സർക്കാരിനോട് വിശദീകരണം തേടിയത്. എന്നാൽ നിയന്ത്രണങ്ങൾക്ക് താത്ക്കാലിക സ്റ്റേ ഇല്ല.

അൺ ലോക്ക് നടപടിക്കിടെ അതിർത്തിയിൽ നിയന്ത്രണം കൊണ്ടുവന്നത് സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം നൽകണം. ചട്ടങ്ങൾക്ക് വിരുദ്ധമായി നിയന്ത്രണം കൊണ്ടുവന്നത് സംബന്ധിച്ച് വിശദീകരിക്കണമെന്നും കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു.

മാർച്ച് 5 ന് ഹർജി വീണ്ടും കോടതി പരിഗണിക്കും. മുൻ തുളു അക്കാദമി ചെയർമാൻ സബ്ബയ്യറൈ ആണ് സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.