പു​തു​ച്ചേ​രി നി​യ​മ​സ​ഭ​യി​ൽ വി​ശ്വാ​സ വോ​ട്ടെടുപ്പ്​ നാളെ; പ്രതിപക്ഷ എംഎൽഎമാർക്ക് സുരക്ഷ ശക്തമാക്കി

ചെ​ന്നൈ: പു​തു​ച്ചേ​രി നി​യ​മ​സ​ഭ​യി​ൽ നാളെ വി​ശ്വാ​സ വോ​ട്ടെടുപ്പ്​ ന​ട​ക്കാ​നി​രി​ക്കെ അധികാരം പിടിക്കാൻ ബിജെപി കരുനീക്കം ശക്തമാക്കി. പ്രതിപക്ഷ എംഎൽഎമാർക്ക് സായുധസേനയുടെ സുരക്ഷ ഏർപ്പാടാക്കി. അണ്ണാ ഡിഎംകെയിലെ വി. മണികണ്ഠൻ, എ ഭാസ്കർ, എൻആർ കോൺഗ്രസിലെ എൻഎസ് ജയപാൽ എന്നിവർക്കാണ് സുരക്ഷ ഏർപ്പെടുത്തിയത്. ല​ഫ്റ്റന ൻ്റ് ​ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍റെ നിർദേശ പ്രകാരമാണ് സുരക്ഷ നൽകിയത്.

എംഎൽഎമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസ് അറി‍യിച്ചു. 14 എം.എൽ.എമാരുടെ പിന്തുണയാണ് ഇരുപക്ഷത്തിനും ഉള്ളത്. എംഎൽഎമാരുടെ എണ്ണം തുല്യമായി വരുന്ന സാഹചര്യത്തിലേ സ്പീക്കർക്ക് കാസ്റ്റിങ് വോട്ട് ചെയ്യാൻ സാധിക്കു.

സുരക്ഷ ഏർപ്പെടുത്തിയ മൂന്നു എംഎൽഎമാർ സഭയിൽ വരാതിരുന്നാൽ ഭരണപക്ഷത്തിന് വിശ്വാസ വോട്ട് നേടാൻ സാധിക്കും. ഈ നീക്കത്തിന് തടയിടാനാണ് ബിജെപിയുടെ നീക്കം. അതിനിടെ, വി​ശ്വാ​സ വോ​ട്ടെടുപ്പ്​ ന​ട​ക്കാ​നി​രി​ക്കെ നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട എം.​എ​ൽ.​എ​മാ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യെ​ച്ചൊ​ല്ലി കൂ​ടു​ത​ൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ട്​ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി നാ​രാ​യ​ണ​സാ​മി ല​ഫ്.​ ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ന്​ ക​ത്ത​യ​ച്ചു.

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മൂ​ന്നു ​പേ​രെ നോ​മി​നേ​റ്റ​ഡ്​ എംഎ​ൽഎ​മാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക്​ സ​ഭ​യി​ലെ​ത്തു​ന്ന മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ വോ​ട്ട​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും വി​ശ്വാ​സ വോ​ട്ടെടുപ്പി​ൽ പ​ങ്കെടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​ൻ്റെ വാ​ദം.